കുടിയേറ്റത്തിന്റെ ഭാവി അവസാനിച്ചു: എംജെ സെബാസ്റ്റ്യൻ എംഎൽഎ

 മരങ്ങാട്ടുപിള്ളി : വിദേശ കൊടിയേറ്റത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്നും മാറുന്ന തൊഴിൽ കുടിയേറ്റ നയങ്ങൾ വിദ്യാർത്ഥികൾ വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ എംഎൽഎ. വിദേശങ്ങളിൽ വളർന്നുവരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നയങ്ങൾ മാറ്റാൻ ഗവൺമെന്റുകളെ നിർബന്ധിതമാക്കുന്നു. ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് യുഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത്. കേരളത്തെ നോളജ് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റ് പ്രഖ്യാപനം ഗവൺമെന്റിന്റെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടാണ്. മികച്ച വിദ്യാഭ്യാസ തൊഴിലവസരങ്ങൾ കേരളത്തിൽ തന്നെ ഒരുക്കി ബ്രെയിൻ ഡ്രയിൻ ഒഴിവാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പരമ്പരാഗത കോഴ്സുകളിലും വിദ്യാഭ്യാസ രീതിയിലും ഉൾപ്പെടെ സമഗ്രമായ അഴിച്ചു പണി ആവശ്യമാണ്.  വിദ്യാഭ്യാസ മേഖലയിൽ പുതിയ കാലത്തിന് യോജിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ  വിദ്യാർത്ഥികളും യുവജനങ്ങളും തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.  കെഎസ്‌യു യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണവും യുവപ്രതിഭ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കെഎസ്‌യു മണ്ഡലം പ്രസിഡന്റ് ആഷിൻ അനിൽ മേലേടം അധ്യക്ഷത വഹിച്ചു. 

Advertisements

 ന്യൂസ് 18 കേരളം സീനിയർ അസോസിയേറ്റ് എഡിറ്റർ ടോം കുര്യാക്കോസ് ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.  മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് വിദ്യാർഥികൾക്ക് മുമ്പിൽ പുതിയ സാധ്യതകൾ തുറന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 യുവ സാഹിത്യകാരൻ രജിൻ എസ് ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നിർവഹിച്ചു . 

അഡ്വ. ജോർജ് പയസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എംസി കുര്യാക്കോസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ്,  മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് hai ഗ്രേസികുട്ടി എബ്രഹാം, മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്, റോബിൻ കരിപ്പാത്ത്, ഷീജ ബാബു മണാങ്കൽ, അനു സിബു, മേരി ഹെലൻ,    സാബു തെങ്ങുംപള്ളി, അഗസ്റ്റിൻ കൈമളേട്ട്, ആൽബിൻ പി ഫ്രാൻസിസ്, നൈസ് മാർട്ടിൻ, അമിൻ, ഷാരോൺ മാർട്ടിൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles