പള്ളിക്കത്തോട് : റബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരിക്ക് ജന്മനാടായ ആനിക്കാട് നൽകിയ അനുമോദന യോഗം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. റബർ കൃഷിയാൽ ഒരു കാലത്ത് സമ്പന്നമായിരുന്ന കേരളത്തിൽ നിന്നും ഒരു ചെയർമാനെ ലഭിച്ചത് റബർ കാർഷിക മേഖലക്ക് ഒരു പുത്തൻ ഉണർവാകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിൽറബർമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനിമയങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗമായി എൻ ഹരിയുടെ നിയമനത്തെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി വർഷങ്ങളായി ജനസേവന പ്രവർത്തനങ്ങളിൽ സജീവമായ എൻ ഹരിയെത്തേടി ഉയർന്ന ഉത്തരവാദിത്വങ്ങൾ ഇനിയും എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫസർ റോണി കെ ബേബി അദ്ധ്യക്ഷതഹിച്ച യോഗത്തിൽ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നൻ വെള്ളാപ്പള്ളി യോഗത്തിൽ സ്വാഗതം ആശംസിച്ചു. പള്ളിക്കത്തോട് ടൗണിൽ പൗരാവലിയുടെ നേതൃത്വത്തിൻ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടുകൂടി റബർ ബോർഡ് ചെയർമാനെ സ്വീകരിക്കുകയും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം നടന്നു
ആമുഖ പ്രസംഗം എൻ പ്രഭാകരൻ കർത്താ, (മുഖ്യ രക്ഷാധികാരി സ്വാഗതസംഘം), അധ്യക്ഷൻ : പ്രൊഫ. റോണി കെ ബേബി
( കാഞ്ഞിരപ്പള്ളി എം എൽ എ), ജെയ്ജി പാലയ്ക്കലോടി, ( പാമ്പാടി ബ്ലോക്ക് പ്രസിഡൻ്റ്, അഡ്വ. എസ് സുരേഷ്, (ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി) റോസമ്മ ടീച്ചർ, (പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജോജി മാത്യു, (ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്) , ബാബു ജോസഫ്
(എൻ.സി.പി.ആർ.എസ് റബ്ബർ ഉത്പാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മ, സുരേഷ് ഈട്ടിക്കുന്നേൽ, (ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്), ജോബോയ് കുഴിവേലിൽ) (പ്രവാസി കേരള കോൺഗ്രസ്), പ്രൊഫസർ. സി എൻ പുരുഷോത്തമൻ, (റിട്ട. മലയാളം വിഭാഗം പ്രൊഫസർ, എസ്.ബി കോളേജ്) ആനിക്കാട് പ്രസന്നൻ (ജയശ്രീ റബ്ബേഴ്സ്),എസ് രാജീവ്, (വ്യാപാരി വ്യവസായി ഏകോപന സമിതി), രാജു വടക്കേൽ, (റബ്ബർ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ) റ്റി ജയശങ്കർ (വ്യാപാരി വ്യവസായി സംഘ് ), അഡ്വ. ബി അശോക്
(സ്വാഗതസംഘം വൈസ് ചെയർമാൻ), ജോസ് വെള്ളാപ്പള്ളി (സ്വാഗതസംഘം വൈസ് ചെയർമാൻ) നിതു കൃഷ്ണ ആർ എൽ (റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ) എന്നിവർ പ്രസംഗിച്ചു. റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ജനറൽ സെക്രട്ടറി രതീഷ് കട്ടച്ചിറ.
(ജനറൽ കൺവീനർ സ്വാഗതസംഘം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു . ശ്രീ ദിപിൻ കെ സുകുമാർ , ശിവദാസ് എം.കെ , സാനിയ മുണ്ടേപ്പറമ്പിൽ,പഞ്ചായത്ത് അംഗങ്ങൾ ,ജയശ്രീ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


