ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം നല്‍കുന്നതില്‍ സർക്കാർ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജിലെ സാഹചര്യത്തിലാണ് അത്തരം ഒരു അഭിപ്രായം പറഞ്ഞതെന്നും, അത് പൊതുവായ ഒരു പരാമർശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചില സംഘടനകള്‍ ഭക്ഷണം നല്‍കുന്നതിൻ്റെ പേരില്‍ സംഘടിതമായി സ്ഥലം കയ്യേറിയതാണ് പ്രശ്നമായതെന്ന് മന്ത്രി അറിയിച്ചു. ഇത് അംഗീകരിക്കാനാകില്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നടപടിയാണിത്. സ്ഥലം കയ്യേറിയതിനാണ് താൻ എതിർപ്പ് പ്രകടിപ്പിച്ചത്, ആഹാരം കൊടുക്കുന്നതിനല്ല. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഈ മേഖലയില്‍ ഇടപെടുന്നത്.
രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാൻ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊതു അടുക്കള ആരംഭിക്കുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഇതിനായി എല്ലാവരുടെയും സഹകരണം വേണം. ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങള്‍ക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിൻ്റെ ആഗ്രഹം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


