കോട്ടയം: ഉഴവൂർ വിജയൻ്റെ 9 -ാം ചരമവാർഷിക ദിനത്തിൽ ഉഴവൂർ വിജയൻ അനുസ്മരണവും എൻ.സി. പി(എസ്പി)
കോട്ടയം ജില്ലാ പ്രവർത്തക കൺവെൻഷനും ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10.30 ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടത്തുന്നതാണ്.
എൻ. സി.പി( എസ്.പി) ജില്ലാ പ്രസിഡൻ്റ് പി.എ. താഹ അദ്ധ്യക്ഷത വഹിക്കുന്ന യോഗം എൻ.സി.പി( എസ്. പി) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡൻ്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. എൻ.സി .പി (എസ്.പി) സംസ്ഥാന പ്രസിഡൻ്റ് അഡ്വ പി.എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ അനുസ്മരണ പ്രസംഗം നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി രവീന്ദ്രൻ, ബഷീർ തേനംമാക്കൽ , അഡ്വ. സതീഷ് കുമാർ, ശ്രീഗണേഷ്, കാണക്കാരി അരവിന്ദാക്ഷൻ, കുര്യൻ ഏബ്രഹാം,മിർഷാ ഖാൻ,പി.ഒ. രാജേന്ദ്രൻ , ബാബു കപ്പക്കാലാ, ചന്ദനത്തോപ്പ് അജയകുമാർ,ഇടക്കുന്നിൽ മുരളി, സാദത്ത് ഹമീദ്,സതീഷ് തെങ്ങു ന്താനം, അരുൺ പി. മാണി,
,അഫ്സൽ മഠത്തിൽ, ,കുഞ്ഞുമോൻ വെള്ളഞ്ചി, ,പി. ഏ, സാലു തുടങ്ങിയവർ പ്രസംഗിക്കും.


