ഒളശ്ശ : അലക്കുകടവ് ശ്രീശങ്കരനാരായണപുരംക്ഷേത്രത്തിൽ തിരുചതയ ആഘോഷത്തിനായി വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്തു. 782-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ പ്രസിഡൻ്റ് ഷാജിമോൻ പി.കെ. യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, കുടുംബയോഗങ്ങൾ,സ്വാശ്രയ സംഘങ്ങൾ തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെട്ട വിപുലമായ കമ്മറ്റിയെ ആഘോഷ നടത്തിപ്പിനായി തെരഞ്ഞെടുത്തു. എൻ .പി. സുഗതൻ (ജനറൽ കൺവീനർ), എൻ. എ.രാജാമണി (ജോ: കൺവീനർ), എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി രാജു മണക്കളം, ഷൈലജ സനു, ആര്യ സജീവ് എന്നിവരെ തെരഞ്ഞെടുത്തു. കന്നി 1 മുതൽ കന്നി 5 വരെ പ്രഗല്ഭരായ പ്രഭാഷകർ നയിക്കുന്ന 2-ാമതു ഗുരുദേവ പ്രഭാഷണ പരമ്പരയും ഉണ്ടായിരിക്കും. ശാഖയുടെ സെകട്ടറി ഇൻ ചാർജ്ജ് സജിമോൻ വി.ബി., വൈസ് പ്രസിഡൻ്റ് കെ.കെ.കുട്ടൻ എന്നിവർ പ്രസംഗിച്ചു.
Advertisements


