പോലിസുകാർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു ? സമകാലിക പ്രസക്തമായ പ്രമേയുമായി ആനന്ദ് മന്മദൻ ആദ്യമായി നായകൻ ആവുന്ന സെബാൻ ജോസഫ് ചിത്രം പി സി 35 റിലീസിനൊരുങ്ങുന്നു

കൊച്ചി: രാപ്പകൽ നോക്കാതെ നാടിനായി കഷ്ടപ്പെടുന്ന, നാടിനെ സേവിക്കുന്ന ഒരു പോലീസുകാരൻ എന്തിന് ആത്മഹത്യ ചെയ്യുന്നു. പോലീസുകാർക്ക് സമ്മർദമെന്തിന് ? കഴിഞ്ഞ 10 വർഷത്തിനിടെ എത്ര പോലീസുകാർ ജീവിതം ഇല്ലാതാക്കി.

Advertisements

എന്താണ് പോലീസിന്റെ ഈ സമ്മർദം ? അത്തരം പോലിസുകാരുടെ ജീവിതം പറയുകയാണ് ആനന്ദ് മന്മദൻ ആദ്യമായി നായകനാകുന്ന പി സി 35. നവാഗതനായ സെബാൻ ജോസഫാണ് പി സി 35 ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയ ജയ ജയഹേ, പൊൻമാൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ആനന്ദ് മന്മദൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ്. ഗാർഗി അനന്തനാണ് നായിക.

പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനറായിരുന്ന സെബാൻ ജോസഫിന്റെ ആദ്യ ചിത്രമാണിത്. 2008 ൽ കുട്ടികളുടെ സംസ്ഥാന വിദ്യാഭ്യാസ ചലചിത്ര മേളയിൽ മികച്ച ഗ്രാഫിക്സ് & ആനിമേഷൻ പുരസ്കാരം നേടിയിട്ടുണ്ട് സെബാൻ. 2019 ൽ ജാതകം എന്ന ഹ്രസ്വ ചിത്രവും നീലാംമ്പരം പോൽ എന്ന ആൽബവും സംവിധാനം ചെയ്തിട്ടുണ്ട്.

പാവാ പ്രോഡക്ഷന്റെ ബാനറിൽ പ്രശാന്ത് കുമാറും രാജേഷ് ആധാരവും ചേർന്നാണ് പി സി 35ന്റെ നിർമ്മാണം. ആനന്ദ് എൻ നായരാണ് ഛായഗ്രാഹണം.

ബിനോജ് കുളത്തൂർ,
അടൂർ ബിജു ,നീതിഷ് നായർ,ഷൈനാസ്,ജോമോൻ, ഭാസ്‌ക്കർ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ആർട്ട്‌ ഡയറക്ടർ ത്യാഗു തവനൂർ, സംഗീതം പി എസ് ജയഹരി, എഡിറ്റ് സോബിൻ കെ സോമൻ എന്നിവരാണ്.

പ്രൊഡക്ഷൻ കൺട്രോളർ എസ്‌ മുരുകൻ, ടൈറ്റിൽ ഡിസൈൻ പ്രമിഷ് പ്രഭാകർ, പോസ്റ്റർ ഡിസൈൻ വിനീഷ് വിശ്വനാഥ് എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. മനോജ്‌ കൊട്ടിയം, അജിത് ശങ്കര മുവിസ് തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

തിരുവനന്തപുരത്തു ചിത്രജ്ഞലി സ്റ്റുഡിയോയിലും പരിസരത്തുമായി ചിത്രികരണം പുറത്തിയാക്കിയ ചിത്രത്തിനു ഇപ്പോൾ തന്നെ നിരവധി പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും ക്ഷണമുണ്ട്. ആനന്ദ് മന്മദന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നാണ് മൂവി പ്രിവ്യൂ കണ്ടവരുടെ അഭിപ്രായം.

ചിത്രത്തിന്റെ ഒടിടി റിലീസ് വൈകാതെ ഉണ്ടാകും. ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞു.

Hot Topics

Related Articles