കോട്ടയം: അക്ഷരനഗരിയുടെ തിരുമുറ്റത്ത് നിന്നും യുവജന പോരാട്ടത്തിന് പുതുചരിത്രം രചിക്കാൻ എസ്ഡിപിഐ യുവജന സംഘടന യങ് ഡെമോക്രാറ്റ്സ് കോട്ടയം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്ന യൂത്ത് അസംബ്ലി എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസൻ ഉദ്ഘാടനം ചെയ്തു.
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന കമ്മിറ്റിയംഗം
അമീൻ അസീസ് തൊടുപുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം
അൻസാരി പായിപ്പാട് വിഷയാവതരണവും സംസ്ഥാന ജോ.കൺവീനർ അംജദ് കണിയാപുരം ഭാരവാഹി പ്രഖ്യാപനം നടത്തി.
ജില്ലാ കൺവീനർ ശമ്മാസ് കെ എം ,
ഉവൈസ് ബഷീർ സമീമാ വി എസ് , രഞ്ജിത്ത് വാളുവേലി,സിറാജ് എം എസ് , സഹദ് സൽമാൻ തുടങ്ങിയവരെ ജോയിൻ കൺവീനറായും തിരഞ്ഞെടുത്തു. ആദിൽ മുഹമ്മദ്, ജയ്മോൻ ജോർജ്, അഡ്വ. സി പി അജ്മൽ,
ഷഹബാസ് അബൂബക്കർ, തസ്ലീമ മിറാഷ്,
മുഹമ്മദ് അജ്മൽ, ഫവാസ് ബഷീർ, ജസീൽ കെ എൻ, ഷാനവാസ് കെ എസ് തുടങ്ങിയവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു സംസ്ഥാന കമ്മിറ്റിയംഗം മുഹ്സിന ലുക്മാൻ, WIM ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ നിസാം ഇത്തിപ്പുഴ സ്വാഗതവും പറഞ്ഞു.
യങ് ഡെമോക്രാറ്റ്സ് കോട്ടയം ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

Advertisements

