കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചുങ്കം യൂണിറ്റ് സമ്മേളനവും കുടുംബ സംഗമം നടത്തി: ഷാൽ കോട്ടയം സെക്രട്ടറി: പുഷ്പനാഥ് വലിയ മാലയിൽ പ്രസിഡൻ്റ്

കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചുങ്കം യൂണിറ്റ് സമ്മേളനവും കുടുംബ സംഗമം നടത്തി.
സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു സമിതി സംസ്ഥാന കമ്മറ്റി അംഗം അബ്ദുൾ സലീം മുഖ്യപ്രഭാഷണം നടത്തി മുതിർന്ന വ്യാപാരി പി എസ് ബഷീർ, വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹം ആഴക്കയത്തിൽ നിന്ന് കരയ്ക്ക് എത്തിച്ച പോലീസ് കോൺസ്റ്റബിൾ പ്രീതീഷ് പ്രസാദ്,കേരള സർക്കാരിന്റെ ബെസ്റ്റ് കൊമേഡിയൻ & ഫിലിം ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന അവാർഡ് നേടിയ ടിവി താരം ഭാസി വൈക്കത്തിനയും ആദരിച്ചു.

Advertisements

ജില്ല കമ്മിറ്റി അംഗങ്ങളായ രാജേഷ് കെ മേനോൻ വി കെ അശോകൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് പുഷ്പനാഥ്‌ വലിയമാലിയിൽ അധ്യക്ഷത വഹിച്ചു യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീകുമാർ ഡി അനുശോചനം അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് രൂബേഷ് ബേബി പെരുമ്പള്ളി പറമ്പിൽ സ്വാഗതം പറഞ്ഞു യൂണിറ്റ് സെക്രട്ടറി ഷാൽ കോട്ടയം റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് ട്രഷറാർ ജിജോ ഇടിക്കുള്ള കണക്ക് അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിറ്റ് ജോയിൻ സെക്രട്ടറി ജെയിംസ് വെളിയിൽ കൃതജ്ഞത പറഞ്ഞു.
ഷാൽ കോട്ടയം യൂണിറ്റ് സെക്രട്ടറിയും, പുഷ്പനാഥ് വലിയ മാലയിൽ യൂണിറ്റ് പ്രസിഡന്റും, ജിജോ ഇടിക്കുള്ള ട്രഷറാറും ആയ പതിമുന്നങ്ങ എക്സിക്യൂട്ടീവ് കമ്മിറ്റി യും തിരഞ്ഞെടുത്തു. യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ടെലിവിഷൻ സിനിമാതാരം അജീഷ് കോട്ടയം നയിച്ച ഫൺ ടൈം എന്റർടൈ ഷോയും ഉണ്ടായിരുന്നു.

Hot Topics

Related Articles