പാലാ : നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിന് എതിരെ എൽ ഡി എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് നാല് കോൺഗ്രസ് അംഗങ്ങളും വൈസ് ചെയർപേഴ്സണും വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്. കോൺഗ്രസ് അംഗങ്ങൾ ആയ ലിസി കുട്ടി മാത്യു, ബിജു മാത്യൂസ് , ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് വിമതയായ വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും ആണ് അവിശ്വാസ പ്രമേയത്തെ പിൻതുണച്ചത്.
Advertisements
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ എൽഡിഎഫിന് 12 അംഗങ്ങളാണ് ഉള്ളത്. ഈ 12 അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ അടക്കം 17 പേരാണ് ഹാജരായത്. ചെയർപേഴ്സൺ ദിയ ബിനുവും , ഇവരെ പിൻതുണക്കുന്ന സ്വതന്ത്രകൂട്ടായ്മ അംഗങ്ങളും നഗരസഭ കൗൺസിലിൽ ഹാജരായില്ല.


