കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക: യങ് ഡെമോക്രാറ്റ്സ്‌ രാജ്ഭവനിലേക്ക് നൈറ്റ്‌ മാർച്ച്‌ നടത്തും

കോട്ടയം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട്
യങ് ഡെമോക്രാറ്റ്സ്‌ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിലേക്ക് നൈറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന കൺവീനർ എംഎം താഹിർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജനപ്രക്ഷോഭങ്ങൾക്കെതിരെ ക്രൂരമായ ആക്രമണമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കി ക്കൊല്ലാമെന്നത് ഭരണകൂടങ്ങളുടെ വ്യാമോഹമാണ്. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Advertisements

Hot Topics

Related Articles