കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. കേസ് കോടതി അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിധിച്ചു കൊണ്ടാണ് പാലക്കാട് അഡി സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്.
കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തുടർന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനു തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് ചെന്താമര പറഞ്ഞത്.
2025 ഒക്ടോബർ 18 നു സുധാകരന്റെ ഭാര്യയായ സജിതയെ വധിച്ചതിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം.


