ലോകകപ്പ് ജേതാക്കളായ സ്പെയിന്‍ ഒന്നാം സ്ഥാനത്തേയ്ക്ക് : അർജൻ്റീനയ്ക്ക് രണ്ടാം സ്ഥാനം ; ടീമുകളുടെ ലോക റാങ്കിംഗ് അറിയാം

സൂറിച്ച്‌: ലോകകപ്പ് ജേതാക്കളായ സ്പെയിന്‍, തിങ്കളാഴ്ച പുറത്തുവന്ന ഫിഫ പുരുഷ ഫുട്ബോള്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ എക്സ്ട്രാ ടൈമില്‍ 1-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സ്പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ അവര്‍ അര്‍ജന്റീനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച ന്യൂജേഴ്‌സിയില്‍ നടന്ന ഫൈനലില്‍ ഫെറാന്‍ ടോറസ് നേടിയ എക്സ്ട്രാ ടൈം ഗോളാണ് സ്പെയിനിന്റെ വിജയം ഉറപ്പാക്കിയത്.

Advertisements

കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ലൂയിസ് ഡി ലാ ഫ്യൂവെന്റെയുടെ സംഘം റാങ്കിങില്‍ ഒന്നാമതെത്തുന്നത്. ഫൈനലില്‍ തോല്‍വി വഴങ്ങിയതോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിലെ പ്രകടനങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഫ്രാന്‍സും ഇംഗ്ലണ്ടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തിനായുള്ള മല്‍സരത്തില്‍ ഫ്രാന്‍സിനെ 6-4 ന് പരാജയപ്പെടുത്തിയതോടെ തോമസ് ടുക്കലിന്റെ ഇംഗ്ലണ്ട് നാലാം സ്ഥാനം ഭദ്രമാക്കി. ഫ്രാന്‍സ് മൂന്നാം സ്ഥാനത്ത് തുടര്‍ന്നു.

Hot Topics

Related Articles