ലോകകപ്പ് ഫൈനൽ ; കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു 

ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, 2026 ജൂലൈ 20 (തിങ്കൾ) കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അന്നേദിവസം അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. എന്നാൽ, സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു.

Advertisements

വൈസ് ചാൻസിലരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ സർവകലാശാല പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

Hot Topics

Related Articles