കുറുന്തറ റസിഡൻ്റ്സ് അസോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി

ഫോട്ടോ:തലയോലപറമ്പ് കുറുന്തറ റസിഡൻസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസെറ്റി ഒന്നാമത് വാർഷികവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയോലപറമ്പ് : കുറുന്തറ റസിഡൻ്റ്സ് അസോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി. കോതവേലിൽ കെ.ഡി. ബാബുവിൻ്റെ വസതിയിൽ നടന്ന വാർഷിക യോഗം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ടയേർഡ് സുബേദാർ പി.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.തലയോലപറമ്പ്, കല്ലറ പഞ്ചായത്തുകളിലെ കാർഷിക മേഖലയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും പുഴയുടെ ഇരുകരകളിലും താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ മലിനീകരണ ഭീഷണയിൽ നിന്ന് രക്ഷിക്കുന്നതിനും കുറുന്തറ പുഴയുടെ നീരൊഴുക്ക് വീണ്ടെടുക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ജനപ്രതിനിധികളെയും പ്രസിഡൻ്റ് പി. ആർ. തങ്കപ്പനേയും ആദരിച്ചു. എസ്ഐ പി.എസ്. സുധീരൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശി, വാർഡ് മെമ്പറും രക്ഷാധികാരിയുമായ നിഷ വി. നായർ, വൈസ് പ്രസിഡൻ്റ് എൻ.സി.നടരാജൻ, സെക്രട്ടറി വി.കെ. അശോകൻ, ജോയിൻ്റ് സെക്രട്ടറിചന്ദ്രൻപിള്ള, ട്രഷറർ എം.വി.ജോസ് മാമ്പള്ളിൽ, രമേശൻ വകുപ്പടവിൽ,കെ.ഡി. ബാബു കോതവേലിൽ,ലീലാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles