പി.എസ്​.സി ചോദ്യക്കടലാസ് മാറിനൽകി പരീക്ഷ റദ്ദാക്കിയ സംഭവം : നാലുപേർക്കെതിരെ നടപടിയുണ്ടാകും

ആലപ്പുഴ: പി.എസ്​.സി ചോദ്യക്കടലാസ് മാറിനൽകി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നാലുപേർക്കെതിരെ നടപടിയുണ്ടാകും. ആലപ്പുഴ ലജ്​നത്തുൽ മുഹമ്മദിയ സ്കൂൾ പ്രിൻസിപ്പൽ, രണ്ട്​ അധ്യാപകർ, ഒരു പി.എസ്‌.സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ്​ വകുപ്പുലതല നടപടിയെടുക്കുക. വിവിധ കമ്പനി കോർപറേഷനുകളിലെ ലാസ്റ്റ്​ ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്) പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെത്തുടർന്ന്​ റദ്ദാക്കിയത്.

Advertisements

ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ സെന്ററിലാണ് പേപ്പർ മാറി നൽകിയത്. സെന്ററിന്റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്കൂൾ പ്രിൻസിപ്പൽ, അസി. സൂപ്രണ്ടുമാരായ രണ്ട്​ അധ്യാപകർ, അഡീഷനൽ ചീഫ് സൂപ്രണ്ടായ പി.എസ്‌.സിയിലെ പഴ്സനൽ അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യത. പരീക്ഷയുടെ ഒരുമണിക്കൂർ മുമ്പ്​ മാത്രമാണ് ചോദ്യക്കടലാസുകൾ പി.എസ്‌.സി സ്കൂളിലെത്തിക്കുന്നത്. ചീഫ് സൂപ്രണ്ടായ പ്രിൻസിപ്പലിന്റെ കൈവശമാണ് ചോദ്യക്കടലാസുകൾ എൽപ്പിക്കുക.
രാവിലെ നൽകേണ്ട ചോദ്യങ്ങളടങ്ങിയ ബ്രൗൺ കവറിന്​ പുറത്ത് എഫ്​.എൻ(ഫോർ നൂൺ) എന്നും ഉച്ചക്കുള്ള ചോദ്യങ്ങളുടെ പച്ചക്കവറിനു പുറത്ത് എ.എൻ (ആഫ്റ്റർ നൂൺ) എന്നും വലുതായി എഴുതിയിട്ടുണ്ടായിരുന്നു. പരീക്ഷക്ക്​ 15 മിനിറ്റ് മുമ്പ്​ ചീഫ് സൂപ്രണ്ടാണ് കവറിന്​ പുറത്ത് ഒപ്പിട്ട ശേഷം ചോദ്യക്കടലാസുകൾ പുറത്തെടുക്കേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇൻവിജിലേറ്റർമാരും അസി. സൂപ്രണ്ടുമാരുമായ രണ്ട്​ അധ്യാപകരും സാക്ഷികളായി ഒപ്പിടണം. ഇതേസമയം പി.എസ്‌.സിയിലെ ഒരു ഉദ്യോഗസ്ഥൻ സെന്ററിലെത്തുകയും പരീക്ഷഹാളുകൾ പരിശോധിക്കുകയും ചെയ്യും.
ഈ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് കവർ പൊട്ടിക്കേണ്ടത്. ചോദ്യക്കടലാസുകൾ മാറി പൊട്ടിച്ചപ്പോൾ പി.എസ്‌.സി ഉദ്യോഗസ്ഥൻ ഹാളുകൾ പരിശോധിക്കുകയായിരുന്നുവെന്നാണ്​ പി.എസ്​.സി വിശദീകരണം. എന്നാൽ ഈ ഉദ്യോഗസ്ഥനും സാക്ഷികളായി ഒപ്പിട്ട രണ്ട്​ അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെയാകും നടപടി വരിക.

വിതരണം ചെയ്ത പേപ്പറുകളിൽ നിന്ന് മാറിപ്പോയത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ മറ്റ് ഇൻവിജിലേറ്റർമാർക്കെതിരെ നടപടി വരാൻ സാധ്യതയില്ല. ഇവരോട് വിശദീകരണം തേടിയേക്കും. 10 ഹാളുകളിലായി 200 വിദ്യാർഥികളാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ ഈ സെന്ററിൽ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 166 പേരാണ് പരീക്ഷക്ക്​ ഹാജരായത്. പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച ഈ 166 പേർക്കും പുനഃപരീക്ഷ നടത്തുമെന്ന് പി.എസ്​.സി അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles