കോട്ടയം : എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 1338 കോട്ടയം ടൗൺ ബി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ.പല്പു സ്മാരക കുടുംബയോഗത്തിന്റെ 18-ാമത് വാർഷിക പൊതുയോഗവും 240- മത് പ്രതിമാസയോഗ വും 2026 ജൂലൈ മാസം19-ാം തീയതി നാഗമ്പടം കവികുമാര മന്ദിരത്തിൽ വച്ച് നടന്നു. യോഗത്തിൽ ശാഖാസെക്രട്ടറി സാം എസ്. അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എസ്.ദേവരാജൻ യോഗം ഉത്ഘാടനം ചെയ്തു. 2025 – 2026 ലെ കണക്കും റിപ്പോർട്ടും കൺവീനർ എം.സി.രഞ്ജിത്ത് അവതരിപ്പിച്ചു. തുടർന്ന് സിന്ധു കലാനന്ദിന്റെ പ്രഭാഷണം നടന്നു. ശാഖായോഗം വൈസ് പ്രസിഡന്റ് പി.കെ.രാജേന്ദ്രപ്രസാദ്, ശ്യാം പ്രസാദ്, പി.കെ.ഷാജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വി.എസ്.തങ്കപ്പൻ കുടുബയോഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തേണ്ട വിഷയങ്ങളെപ്പറ്റി സംസാരിച്ചു. യോഗത്തിൽ 75 വയസ്സിനു മേൽ പ്രായമുള്ള വി.എസ്.തങ്കപ്പൻ, സി.ഇ.ഭാസ്ക്കരൻ, ലളിതമ്മ ഭാസ്കരൻ, വിശ്വമോഹിനി, കുഞ്ഞുമോൾ, തങ്കമ്മ നാണപ്പൻ, പി.കെ.രാജേന്ദ്രപ്രസാദ്, എന്നിവരെ ആദരിച്ചു. +2 ന് ഉന്നത വിജയം കരസ്ഥമാക്കിയ സൗരവ് രാജേഷിനെ മെമന്റവും പ്രൊഫ.എം.സി.രാജന്റെ സ്മരണയ്ക്കായി മകൻ രാജേഷ് ആർ.രാജൻ ക്യാഷ് അവാർഡും കൊടുത്തു. അശ്വിൻ രാജേഷിന് നന്ദിനി പ്രസാദ് ക്യാഷ് പ്രൈസ് കൊടുത്തു. യോഗത്തിൽ ഗാനം ആലപിച്ച മാനവ് അനുവിനെ കൺവീനർ എം.സി. രഞ്ജിത്ത് പൊന്നാട അണിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായിക മത്സര വിജയികളായ സാം എസ്.,അശ്വിൻ രാജേഷ്,ഇഷാൻ രഞ്ജിത്ത്, കുഞ്ഞുമോൾ, ആശ, തങ്കമ്മ നാണപ്പൻ എന്നിവർക്ക് ശാഖായോഗം പ്രസിഡന്റ് സമ്മാന വിതരണം നടത്തി. പുതിയ ഭാരവാഹികളായി എം.സി. രഞ്ജിത്തിനെ കൺവീനർ ആയും ബോസ് കൊടിത്താനത്തിനെ ജോയിൻ്റ് കൺവീനർ ആയും തെരഞ്ഞെടുത്തു.യോഗത്തിൽ സിന്ധു കലാനന്ദ് ഈശ്വര പ്രാർത്ഥനയും രാജേഷ് ആർ.രാജൻ സ്വാഗതവും ബിനു തെന്നാട്ടുചിറ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് 6 മണിക്ക് പായസവും ചായ സത്ക്കാരവും കഴിഞ്ഞ് യോഗ പരിപാടികൾ അവസാനിച്ചു.


