ദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാത്തതിനും രാഷ്ട്രീയമുണ്ടെന്ന്​ വി.എസ്​. അച്യുതാനന്‍റെ മകൻ വി.എ. അരുൺകുമാർ

ആലപ്പുഴ: ദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാത്തതിനും രാഷ്ട്രീയമുണ്ടെന്ന്​ വി.എസ്​. അച്യുതാനന്‍റെ മകൻ വി.എ. അരുൺകുമാർ. ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഒന്നാംചരമവാർഷികവുമായി ബന്ധപ്പെട്ട്​​ വി.എസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ്​ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ മാറ്റിവെച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനെ അങ്ങനെ തന്നെയാണ്​ കാണുകയാണ്​ വേണ്ടത്​. രാഷ്ട്രീയമായ തീരുമാനങ്ങൾക്ക് താൻ അഭിപ്രായം പറയുന്നില്ല. കുടുംബംആരോടും അതൃപ്തി അറിയിച്ചിട്ടില്ല. നേരത്തെയുണ്ടായിരുന്ന ഉള്ളടക്കം എന്താണെന്നും അതിന്​ എന്തിനാണ്​ ഒഴിവാക്കിയതെന്നും അറിയില്ല. വി.എസുമായി ബന്ധപ്പെട്ട നല്ലകാര്യങ്ങൾ എല്ലാം അതിന്‍റെ കൃത്യസമയത്ത്​ തന്നെ ​പ്രസിദ്ധീകരിക്കണമെന്നാണ്​ വി.എസിനെ സ്​നേഹിക്കുന്ന എല്ലാവരെയുംപോലെ കുടുംബാംഗങ്ങളുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles