കോട്ടയം: 2025 ഡിസംബര്‍ 31 വരെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ പെന്ഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ പെന്ഷന് ലഭിച്ചുതുടങ്ങിയിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 30നുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണം. മുന്‍പ് മസ്റ്ററിംഗ് നടത്തിയവരുള്‍പ്പെടെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും മസ്റ്ററിംഗ് ബാധകമാണെന്നും മസ്റ്ററിംഗ് നടത്തിയിട്ട് വിരല്‍ പതിയാത്തവര്‍ മസ്റ്ററിംഗ് പരാജയപ്പെട്ട തിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Advertisements


