പാലാ നഗരസഭ ചെയർപേഴ്സൺ പറഞ്ഞതെല്ലാം പഴയ ഭരണ സമിതിയുടെ നേട്ടങ്ങൾ :  ബിജു പാലുപ്പടവൻ

പാലാ:  അവിശ്വാസം പാസായി പുറത്താകുമെന്ന് ഉറപ്പായപ്പോൾ ചെയർപേഴ്സൻ്റെ അവകാശവാദങ്ങൾ എല്ലാം കഴിഞ്ഞ ഭരണ സമിതി പൂർത്തിയാക്കിയത് മാത്രമെന്ന് പ്രതിപക്ഷനേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു. വർഷങ്ങളായി അടഞ് കിടന്നിരുന്ന വർക്കിംഗ് വ്യുമൻസ് ഹോസ്റ്റൽ വനിത വികസന കോർപ്പേറേഷന് നൽകിയും മൂന്നാനി ലോയേഴ്സ് ചേമ്പർ ജോസ്.കെ.മാണി എംപിയുടെ സഹകരണത്തോടെ വലവൂർ ട്രിപ്പിൾ ഐ.റ്റിക് ഹോസ്റ്റലിന് നൽകിയും മുനിസിപ്പൽ എ.സി ഹാൾ ഉൾപ്പെടെ ലേലത്തിൽ പോകാതിരുന്ന കെട്ടിടമുറികൾ ഉൾപ്പെടെ വാടകയ്ക്ക് നൽകിയും ഒരു കോടിയലധികം രൂപയുടെ വാർഷിക വരുമാന വർദ്ധനവിനുള്ള സാഹചര്യമാണ് കഴിഞ്ഞ ഭരണ സമിതി നടത്തിയത്.

Advertisements

അതു പോലെ മുൻ കാലത്ത് നഗരസഭ കെട്ടിട മുറികൾ വ്യാപ്യ ര നഷ്ടം കാരണം ലൈസൻസികൾ മുറികൾ നഗരസഭ യേ തിരിച്ച് ഏൽപ്പിച്ചതു മൂലം അവർക്ക് സെക്യുരിറ്റി ഇനത്തിൽ കോടികൾ നൽകാനുണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും തിരിച്ച് നൽകാൻ കഴിഞ്ഞ ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. നഗരസഭ വാട്ടർ അതോറിട്ടിക്ക് നൽകാനുണ്ടായിരുന്ന ആറരകോടി രൂപയുടെ കുടിശിഖ കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് സർക്കാർ ഏറ്റെടുത്ത് വാട്ടർ അതോറിട്ടിക്ക് നൽകിയത്. എന്നാൽ റവന്യു റിക്കവറി നടപടി ക്രമത്തിൻ്റെ ഇനത്തിൽ ഫീസായി റവന്യം വകുപ്പിന് നൽകേണ്ട തുക അടയക്കാൻ താമസം നേരിട്ടതിൻ്റെ പേരിൽ ടി തുക സർക്കാരിന് വാട്ടർ അതോറിട്ടിക്ക് കൈമാറാൻ സാധിച്ചിരുന്നില്ല. അത് ഒഴിവാക്കി ഇപ്പോഴാണ് കൈമാറാൻ സാധിച്ചത്.ഇതിൻ്റെ ഒരു അറിയിപ്പ് മാത്രമാണ് നഗരസഭയ്ക്ക് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് മഴക്കാലത്തിൻ്റെ പകുതിയായപ്പോൾ അവിശ്വാസത്തിൻ്റെ തൊട്ടു മുൻപുള്ള ദിവസം 26 വാർഡിലായി10 ലഷത്തിൽ പരം രൂപ  അനുവദിച്ചുവെന്ന് ചെയർപേഴ്‌സൺ അവകാശപ്പെടുന്നത് തനത് ഫണ്ടിൽ പണം ഇല്ലാത്തതിനാൽ ഒരിക്കലും തുടർന്ന് വരുന്ന ചെയർ പേഴ്സണ് നൽകാൻ സാധിക്കില്ലയെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. അതെല്ലങ്കിൽ അവിശ്വാസത്തിന് മുൻപ് ചെയർപേഴ്സൻ്റെ അധികാരം വച്ച് ടി തുക വാർഡ്തല ശുചിത്വ കമ്മറ്റിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ട് വേണം പോകാൻ എന്നും  ബിജു പാലുപ്പടവൻ പറഞ്ഞു. എന്നാൽ മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങൾ ചെയ്യാൻ വാ ർ ഡ് തല ശുചിത്വ കമ്മറ്റിക്ക് അനുവാദം നൽകിയതിനു ശേഷം ഫണ്ട് പദ്ധതി വിഹിതത്തിൽ വയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. പുതിയ കൗൺസിൽ വന്നതിനു ശേഷം സാമ്പത്തിക ധവളപത്രം ഇറക്കുമെന്ന് ചെയർപേഴ്സൺ പല പ്രാവശ്യം കൗൺസിലിൽ പറഞ്ഞിട്ടും ഇതുവരെ ഇറക്കാൻ സാധിച്ചിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles