ആശങ്കയ്ക്കിടയാക്കി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപണം ; തെറ്റിധാരണയുണ്ടാക്കിയത് പുതുതായി ആരംഭിച്ച ആൻ്റി ബയോട്ടിക് ഇൻജക്ഷൻ 

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന ആരോപണം ആശങ്കയ്ക്ക് വഴിവെച്ചു. പനിക്ക് ചികിത്സയിൽ കഴിയുന്ന യുവാവിന് കാൻസർ രോഗിക്ക് നൽകേണ്ട കുത്തിവെപ്പ് മാറി നൽകിയെന്നാണ് പ്രചരണമുണ്ടായത്. എന്നാൽ പനി ബാധിതനായ യുവാവിന് പുതുതായി ആരംഭിച്ച ആന്റിബയോട്ടിക്ക് ഇൻഞ്ചക്ഷനാണ് രോഗിയിലും ബന്ധുക്കളിലും തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ വിശദീകരിച്ചത്.

Advertisements

പുന്നപ്ര സ്വദേശിയായ യുവാവിന് മരുന്നുമാറി കുത്തിവെച്ചെന്നായിരുന്നു ആരോപണം. 16ന് രാവിലെയാണ് സംഭവം. ആശുപത്രിയിലെ അഞ്ചാം വാർഡ് എം 3 യൂണിറ്റിൽ 12 -ാംനമ്പർ കിടക്കയിൽ ചികിത്സയിൽ കഴിയുന്ന ക്യാൻസർ രോഗിയായ 47 കാരന് കുത്തിവെക്കാനുള്ള മരുന്ന് 18-ാം നമ്പർ കിടക്കയിലുണ്ടായിരുന്ന യുവാവിന് മാറി കുത്തിവെച്ചുവെന്നാണ് പരാതി ഉയർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുന്നപ്ര സ്വദേശിയും ആശുപത്രിയിലെ റിട്ട. നഴ്സിംഗ് അസിസ്റ്റൻ്റിൻ്റെ മകനുമായ 21 കാരനാണ് ചികിത്സയിലുള്ളത്. കാൻസർ രോഗിയുടെ കുട്ടിരിപ്പുകാരൻ പറഞ്ഞപ്പോഴാണ് മരുന്നു മാറി നൽകിയവവരം അറിയുന്നതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. മരുന്നു മാറി കുത്തിവെച്ചതോടെ 21 കാരൻ്റെ ആരോഗ്യ നില വഷളായെന്നും, മൂത്രത്തിൽ രക്തം കലർന്ന് വരുന്നെന്നും വ്യാപരമായി പ്രചരണമുണ്ടായി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ല. പുതുതായി നൽകിത്തുടങ്ങിയ മരുന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, ഇന്നും വിശദമായ പുനരന്വേഷണം നടത്തുമെന്നും, യുവാവിന്റെ ആരോഗ്യനില ത‌‌ൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Hot Topics

Related Articles