കോട്ടയം: മകനെ ആക്രമിച്ച കേസിൽ മകനും മാതാപിതാക്കളും ഗുണ്ടയ്‌ക്കെതിരെ കോടതിയിൽ സാക്ഷിപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി. കോട്ടയം മൂലവട്ടം മണിപ്പുഴയിൽ ജ്യൂസ് കട നടത്തുന്ന കുടുംബത്തിന് എതിരെയാണ് ഗുണ്ടാ സംഘത്തിന്റെ ഭീഷണി. മൂലവട്ടം സ്വദേശിയും കടുവാക്കുളം ഭാഗത്ത് താമസിക്കുന്നയാളുമായ വിനീത് സന്തോഷിന് വേണ്ടി ഇയാളുടെ സുഹൃത്തുക്കളാണ് കടയിൽ എത്തി സാക്ഷിയായ യുവാവിന്റെ അമ്മ മാത്രമുള്ളപ്പോൾ ഭീഷണി മുഴക്കിയത്.
നിലവിൽ വിദേശത്തായ യുവാവിനെ ആക്രമിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ വിനീത് സന്തോഷ് പ്രതിയാണ്. ഈ കേസിൽ മകൻ സാക്ഷിപറഞ്ഞാൽ അമ്മയെയും മകനെയും പിതാവിനെയും ആക്രമിക്കുമെന്നാണ് ഇന്നലെ കടയിലെത്തിയ വിനീതിന്റെ സുഹൃത്തുക്കൾ ഭീഷണി മുഴക്കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആപ്പേ ഓട്ടോറിക്ഷയിലാണ് മൂന്ന് യുവാക്കൾ കടയിൽ എത്തിയത്. തുടർന്ന്, യുവാവിന്റെ പിതാവ് കടയിലുണ്ടോ എന്ന് ചോദിച്ചു. പിതാവ് ഇല്ലെന്ന് അറിയിച്ചതോടെ ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സംഭവത്തിൽ യുവാവിന്റെ അമ്മ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തങ്ങളെ ആക്രമിക്കുന്നതിൽ നിന്നും സംരക്ഷണം നൽകണമെന്നും സ്ഥാപനം സുരക്ഷിതമായി നടത്താൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.


