കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന കേസ്: പ്രതികളെ കോടതി വെറുതെ വിട്ടു

കോട്ടയം : പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 332 സഹിതം 34 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.
കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ട് പരിഗണിച്ച കേസിലാണ് കെൻസ് സാബു, തോമസ് എബ്രഹാം എന്നിവരെ സി ആർ പി സി വകുപ്പ് 248(1) പ്രകാരം കുറ്റവിമുക്തരാക്കിയത്.

Advertisements

2026 ജൂലൈ18-നാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷി മൊഴികളും രേഖകളും കോടതി വിലയിരുത്തിയപ്പോൾ പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തി. സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നൽകിക്കൊണ്ടാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. ഏകദേശം ഒമ്പത് വർഷത്തോളം നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് കേസിൽ അന്തിമവിധി ഉണ്ടായത്.
കേസിൽ ഒന്നാം പ്രതിയായ കെൻസ് സാബുവിന് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കിയും, രണ്ടാം പ്രതിയായ തോമസ് എബ്രഹാമിന് വേണ്ടി അഡ്വ. ജോർജ് തോമസ് പരയ്ക്കനും ഹാജരായി.

Hot Topics

Related Articles