കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ കാരിമലപ്പടി, മൂങ്ങാകുഴി, പുലിക്കുന്ന്,കൂവപൈക, മാതൃമല, കൊച്ചുപറമ്പ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  പത്താം മൈൽ , വഴെമിൽ, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ   വൈദ്യുതി മുടങ്ങും. 

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 അമേറ്റുപള്ളി, ചിറ്റാർ ടവർ, ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വലിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ   തീക്കോയി ടൗൺ , തീക്കോയി ടീ ഫാക്ടറി, തീക്കോയി ബി.എസ്.എൻ.എൽ  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ  09:00 മുതൽ 05:00 വരെ വൈദ്യുതി  മുടങ്ങും.  പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ  വർക്ക്‌  നടക്കുന്നതിനാൽ മുത്തോലി ബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08 :30 മണി മുതൽ വൈകിട്ട് 5:30 വരെ  വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ടി.ബി റോഡ്‌ ,  ഹിദായത്ത് , ആവണി,  അങ്ങാടി , പണ്ടകശാലക്കടവ് . എന്നീ 

.ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ  5 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇറ്റലിമഠം,കൊച്ചുറോഡ്, എസ്. സി കവല,കുളിക്കടവ്, പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും,പുളിയാംകുന്ന്, കാടഞ്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈദ്യുതി  മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ആക്കാംകുന്ന്  വെള്ളുകുട്ട,  പേരച്ചുവട്, കൈപ്പനാട്ടുപടി , എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ  5:30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വാകക്കാട്  ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പോണാട് അമ്പലം, നെടുംപാറ, പോണാട് കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 വർക്ക്  നടക്കുന്നതിനാൽ മൂന്നാനി, കുപ്പി, കരുണ, ഐ.എം.എ, റോട്ടറി ക്ലബ്ബ്, കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. 

കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റോഡിലെ വാഹനങ്ങൾക്കും, വൈദ്യുതി പോസ്റ്റിനും ഭീഷണി ആയ മരങ്ങൾ വെട്ടിമറ്റിന്നതിനാൽ പ്രവിത്താനം കുരിശുപള്ളി, പ്രവിത്താനം പമ്പ്, പാലാ കാർട്ടൻസ്, പുലിമല കുന്നു, ലീവിറ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08 :30 മണി മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാൽകവല, ചൂളക്കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10:00 മണി മുതൽ വൈന്നേരം 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles