പാമ്പാടി വെള്ളൂർ : സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി വിശുദ്ധ കുർബാനയെ തുടർന്ന് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തി. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജീ പാലകലോടി,പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്, പഞ്ചായത്തംഗം ഇ.എ കുറിയാക്കോസ്, ഈപ്പൻ പി.ജോബ്, ഫാ.ഐസക് പി. ഡേവിഡ്,ഫാ. ജോസ് മാത്യു,തോമസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ചാണ്ടി ഉമ്മൻ എം.ൽ.എ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. പള്ളി നവീകരണ ഫണ്ട് ആദ്യ ഗഡു സ്വീകരണം മെത്രാപ്പോലീത്ത നിർവഹിച്ചു. ഇടവക ഭവനങ്ങളിൽ ജൂബിലി ഓർമ്മയ്ക്കായി നടുന്നതിനുള്ള തൈകളുടെ വിതരണ ഉദ്ഘാടനം അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു. പള്ളി വികാരി ഫാ. എബ്രഹാം തോമസ് ആമക്കാട്ടു, ട്രസ്റ്റി കെ. കെ.വർഗീസ് ഇലഞ്ഞിമറ്റം,സെക്രട്ടറി തോമസ് ഉമ്മൻ പീടികപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.















