ആലപ്പുഴയിൽ സെൻസസ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് വളർത്തുനായയുടെ കടിയേറ്റു; കടിച്ചത് വിദേശത്ത് നിന്നും എത്തിച്ച നായ 

ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് വളർത്തുനായയുടെ കടിയേറ്റു. ഇരു കൈകൾക്കും പരിക്കേറ്റ് സെൻസസ് ഡ്യുട്ടി സൂപ്പർവൈസർ ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്ക് അവലുക്കുന്ന് സഫാ മൻസിലിൽ എച്ച്.അമീറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ന് നഗരത്തിലെ ചാത്തനാട് മന്നത്ത് ജംഗ്ഷനു തെക്ക് വശമുള്ള ഒരു വീട്ടിൽ സെൻസസ് ഡ്യൂട്ടിക്ക് കയറിയപ്പോഴായിരുന്നു ആക്രമണം. സെൻസസ് എന്യുമറ്റേറ്ററായ ഭാര്യ ആര്യാട് എച്ച്.എസ്.എൽ.പി സ്കൂൾ അദ്ധ്യാപിക ഷംന അമീറിനൊപ്പമുണ്ടായിരുന്നു. നായ ഭാര്യയുടെ നേരെ വരുന്നതുകണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. ആമീറിന് കീഴിലുള്ള ആറ് എന്യുമറേറ്റർമാരിൽ ഒരാളാണ് ഷംന. വയോധികർ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒന്നര മാസം മുമ്പാണ് ബഹറിനിൽ നിന്ന് വളർത്തുനായയെ എത്തിച്ചത്.

Advertisements

Hot Topics

Related Articles