പവർകട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം ; എളമക്കര സ്വദേശി മറിയം പൈലിയാണ് മരിച്ചത്.

പവർകട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം.കൊച്ചി എളമക്കര സ്വദേശി മറിയം പൈലി (71)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Advertisements

എളമക്കരയിലെ വീട്ടില്‍ മറിയം പൈലി തനിച്ചാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13ന് രാത്രി പവർകട്ടിനെതുടർന്ന് മെഴുകുതിരി കൊളുത്താൻ ശ്രമിക്കുന്നതിനിടെയാണ് തീപടർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയല്‍ക്കാരാണ് പൊള്ളലേറ്റ മറിയത്തെ ആശുപത്രിയിലെത്തിച്ചത്. 40 ശതമാനം പൊള്ളലേറ്റിരുന്നു. മുന്നറിയിപ്പില്ലാത്ത പവർകട്ടില്‍ സംസ്ഥാനത്ത് രണ്ടാമത്തെ ജീവനാണ് പൊലിയുന്നത്.

Hot Topics

Related Articles