എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ വൈവാഹിക സംഗമം നടത്തി

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി മംഗല്യവേദി എന്ന പേരിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ മംഗല്യ വേദിയിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡൻ്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

Advertisements

വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന യുവതീ-യുവാക്കളുടെ രക്ഷകർത്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. അനുയോജ്യരായ വധു വരന്മാരെ കണ്ടെത്താൻ സംഗമം സഹായകരമായതായി പങ്കെടുത്തവർ അറിയിച്ചു.
ഇടനിലക്കാരില്ലാതെ വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുണപ്രദമാകുന്ന ഈ പ്രോഗ്രാം തുടർ പ്രവർത്തനമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ പി എൻ രാധാകൃഷ്ണൻ ,യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, ശ്രീകലാ ദിലീപ്, ജയ രാജശേഖരൻ,ശോഭ കുമാരി, സി എൻ ഓമന, രമ്യ ശിവദാസ്, സിന്ധു അനിൽകുമാർ, ശ്രീലേഖ ഷാജി, അഡ്വ കെ ശ്രീകല, എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles