കോട്ടയം സയൻസ് സിറ്റിയിൽ ശാസ്ത്രാനുഭവങ്ങളുമായി അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ പഠനയാത്ര

കൊല്ലം : അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു.

Advertisements

ജൂലൈ 17 വെള്ളിയാഴ്ച്ച 80 കുട്ടികളുമായി 2 ബസുകളിലായി രാവിലെ 6.30 ന് കോട്ടയം സയൻസ് സിറ്റിയിലേക്ക്‌ യാത്ര തിരിച്ചു. അവിടുത്തെ ഓരോ കോണും കുട്ടികളുടെ കൗതുകത്തെ ഉണർത്തി. ശാസ്ത്രത്തിലെ സങ്കീർണ്ണമായ തത്വങ്ങൾ ലളിതമായ രീതിയിൽ കളിയിലൂടെ മനസ്സിലാക്കുന്ന തരത്തിലാണ് പാർക്ക്‌ ക്രമീകരിച്ചിരിക്കുന്നത്. പുസ്തകങ്ങളിൽ വായിച്ച ഫിസിക്സ് വിരൽത്തുമ്പിൽ വന്നു. കെമിസ്ട്രി പരീക്ഷണങ്ങളായി അവരുടെ മുന്നിൽ നിറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബയോളജി ജീവന്റെ ഭാഷയായി സംസാരിച്ചു. പ്ലാനറ്റേറിയത്തിൽ അവർ നക്ഷത്രങ്ങളെ തൊട്ടു. 3D തിയേറ്ററിൽ ശാസ്ത്രം കണ്ണുകൾക്ക് മുന്നിൽ ജീവിച്ചു. റോബോട്ടിക്സ് ഭാവിയെ പരിചയപ്പെടുത്തി.ആഴക്കടലിലെ അത്ഭുതങ്ങൾ അവർ അനുഭവിച്ചു.അവിടെ നിന്നും കോട്ടയം ലുലുമാൾ വഴി രാത്രി 11.15 ഓടെ സ്കൂളിൽ തിരിച്ചെത്തി. HM കൃഷ്ണകുമാർ ബി, അദ്ധ്യാപകരായ ജി.രശ്മി, ജിജ. എസ്, സുബി, കലാതങ്കച്ചി, സുരാജ് പി ആർ, സുജിത് കുമാർ, ബിബിത,രക്ഷകർതൃ പ്രതിനിധി നിഷ എന്നിവർ യാത്രയിൽ പങ്കെടുത്തു.

Hot Topics

Related Articles