കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. കുട വെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥി തലയാഴം കൂവം അച്ചുതാലത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ് മരിച്ചത്. വൈക്കം ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തിൽ ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞു മടങ്ങിയെത്തിയ അശ്വിൻ കൂട്ടുകാർ കുളിക്കുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. കുളിക്കാൻ ഇറങ്ങിയ അശ്വിൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമം നടത്തി.
Advertisements
തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.


