രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനെ തൂക്കി എടുത്ത് ബോഡി ഗാർഡ് : ആ ബോഡി ഗാർഡിൻ്റെ പ്രതിഫലം 2 മുതൽ 4 ലക്ഷം വരെ

പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുമുണ്ട്. അത്തരത്തില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തില്‍ തൂക്കിയെടുത്ത ബോഡിഗാർഡുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം നടന്ന പെഡ്ഡി സിനിമയുടെ പ്രൊമോഷൻ വേളയിലായിരുന്നു സംഭവം.

Advertisements

വേദിയില്‍ അണിയറപ്രവർത്തകർക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഇരിക്കുകയായിരുന്നു രാംചരണ്‍. പെട്ടെന്നാണ് ഒരു ആരാധകൻ അദ്ദേഹത്തിന് അടുത്തേക്ക് വരാൻ നോക്കിയത്. എന്നാല്‍ അടുത്തെത്താൻ ബോഡിഗാർഡ് കെവിൻ കുന്ത സമ്മതിച്ചില്ല. ശരവേഗത്തില്‍ പാഞ്ഞെത്തി, തനിച്ച്‌ അയാളെ പൊക്കി എടുത്ത് കെവിൻ പോകുകയായിരുന്നു. ഇതിനിടെ അടുത്തിരുന്ന ജാൻവി കപൂർ വീഴാൻ പോകുന്നതും പ്രചരിക്കുന്ന വീഡിയില്‍ നിന്നും കാണാവുന്നതാണ്. ശേഷം ആ ആരാധനെ അടുത്തേക്ക് വിളിച്ച്‌ രാംചരണ്‍ സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ എങ്ങും കെവിൻ കുന്ത തന്നെ താരം. ഫാൻസും ആയി. റിപ്പോർട്ടുകള്‍ പ്രകാരം 2 മുതല്‍ 4 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ കെവിന്റെ പ്രതിഫലം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരാണ് കെവിൻ കുന്ത ?

കഴിഞ്ഞ നാല് വർഷമായി രാംചരണിനും കുടുംബത്തിനും ഒപ്പം ബോഡി ഗാർഡായി ജോലി ചെയ്യുന്ന ആളാണ് കെവിൻ കുന്ത. എന്നാല്‍ അടുത്തിടെ ആണ് രാംചരണിനൊപ്പമുള്ള കെവിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകാൻ തുടങ്ങിയത്. ഗാംബിയ ഇൻ്റർനാഷണല്‍ പ്രൊഫഷണല്‍ എംഎംഎ(Mixed Martial Arts) ഫൈറ്റർ ആണ് കെവിൻ. 1998-ല്‍ ഗാംബിയയിലാണ് അദ്ദേഹം ജനിച്ചത്. 6 അടി 5 ഇഞ്ചാണ് ഉയരം. കെവിൻ്റെ യഥാർത്ഥ പേര് അബ്ദു കദിർ സോവ് എന്നാണെന്നാണ് റിപ്പോർട്ടുകള്‍. ‘മാമാ ലാമിൻ ഓഫ് ബാര’ എന്നാണ് കെവിൻ അറിയപ്പെടുന്നതെന്ന് ഗാംബിയ റെസ്‌ലിംഗ് അസോസിയേഷൻ പറയുന്നു.

Hot Topics

Related Articles