വിദ്യാ ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുള്ള വ്യാജ ഫോൺകോൾ ; പോലീസ് സിം ഉടമയെ കണ്ടെത്തി

എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

Advertisements

കേരളത്തിൽനിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്‌തിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ചുകൊണ്ട് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോൺ വന്നത്. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡൽഹി ഓഫീസിലെ രാജ്‌കുമാറാണെന്ന വ്യാജേനയായിരുന്നു ഫോൺവിളി

Hot Topics

Related Articles