സൈബർ സുരക്ഷയെക്കുറിച്ച് ജില്ലാതല സെമിനാർ നടന്നു.

കോട്ടയം :  പൊതുജനങ്ങളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ റസിഡന്റ് അസോസിയേഷൻസ് അപ്പക്സ് കൗൺസിൽ അംഗങ്ങൾക്കായി “സൈബർ സുരക്ഷ – പ്രായോഗിക ജീവിതത്തിൽ” എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു.

Advertisements

ജൂലൈ 18 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം പോലീസ് ക്ലബിൽ നടക്കുന്ന സെമിനാർ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഉദ്ഘാടനം ചെയ്തു . ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി പി. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റസിഡന്റ് അസോസിയേഷൻസ് അപ്പക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള സ്വാഗതം ആശംസിച്ചു . അഡീഷണൽ എസ്.പി (i/c) ബിജു കെ.ആർ. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ  ഷൈൻകുമാർ കെ.സി. എന്നിവർ ആശംസകൾ അർപ്പിച്ചു . ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എസ്.ഐ ശ്രീമതി ശാന്തി കെ. ബാബു കൃതജ്ഞത രേഖപ്പെടുത്തി .

സൈബർ തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഡിജിറ്റൽ ജീവിതത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി അവതരിപ്പിച്ചു . 

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഏലിയാസ് പി. ജോർജ്, എസ്.ഐ ഷൈൻ കുമാർ കെ.പി, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പുതുതായി ആവിഷ്കരിച്ച സംവിധാനമായ MRM മുഖേന  പണം നഷ്ടപ്പെട്ടയാൾക്ക് പണം തിരികെ ലഭിക്കുന്ന സംവിധാനത്തെ കുറിച്ച്, മരവിപ്പിച്ച അക്കൗണ്ടുകൾ തിരികെ ലഭിക്കുന്നതിനുവേണ്ടിയുള്ള ജി.ആർ.എം. എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് സംഘടിപ്പിച്ചു. സൈബർ കേസുകളിൽ ഇരയായാൽ എൻ.സി.ആർ.പി ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ൽ വിളിക്കുകയോ WWW.cybercrime.gov.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്. അടിയന്തര സന്ദർഭങ്ങളിൽ സഹായത്തിനായി 112 എന്ന എമർജൻസി നമ്പറിൽ വിളിക്കുകയോ  ചെയ്യുക.

 ഇത്തരം കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ല സൈബർ ക്രൈം പോലീസ് സ്റ്റേഷൻ SHO യുടെ നമ്പറായ 9497947337 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Hot Topics

Related Articles