ആലപ്പുഴ വലിയചുടുകാട്​ രക്തസാക്ഷിമണ്ഡപത്തിന്​ മുന്നിൽ അപകടം ;  ബൈക്കിൽ സഞ്ചരിച്ച യുവാവിന്​ ഗുരുതരപരിക്ക്

ആലപ്പുഴ:  വലിയചുടുകാട്​ രക്തസാക്ഷിമണ്ഡപത്തിന്​ മുന്നിൽ അപകടം. ബൈക്കിൽ സഞ്ചരിച്ച യുവാവിന്​ ഗുരുതരപരിക്ക്​. കളർകോട്​ ഭാഗത്തുനിന്ന്​ തിരുവമ്പാടി ഭാഗത്തേക്ക്​ പോയ ബൈക്ക്​ യാത്രികനാണ്​ പരിക്കേറ്റത്​. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ 3.45നാണ്​ സംഭവം. എതിർദിശയിൽനിന്ന്​ കെ.എസ്​.ആർ.ടി.സിയും കാറും കടന്നെത്തിയതിന്​ പിന്നാ​ലെയാണ്​ യുവാവ്​ തലയടിച്ചാണ്​ റോഡിലേക്ക്​ വീണത്​. അബോധവസ്ഥയിലാണ്​ യുവാവിനെ നാട്ടുകാരാണ്​ ആശുപത്രിയിൽ എത്തിച്ചത്​. ഇടിച്ച വാഹനം നിർത്താതെ പോയി. കാറിടിച്ചാണ്​ അപകടമുണ്ടായതെന്ന്​ പറയപ്പെടുന്നു.

Advertisements

Hot Topics

Related Articles