അഭയകേന്ദ്രത്തിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്കുനേരെ മർദനം: കോടതി രഹസ്യമൊഴിയെടുത്തു

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ഭിന്ന​ശേഷിക്കാരിയായ പെൺകുട്ടിക്കുനേരെ തിരുവനന്തപുരം കുമാരപുരത്തെ റിഹാബിലിറ്റേഷൻ സെന്‍ററിൽ നടന്ന ക്രൂരമായ മർദനത്തിൽ തിരുവനന്തപുരം ഒന്നാംക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി രഹസ്യമൊഴിയെടുത്തു. 75 ശതമാനം കാഴ്ചശക്തിയില്ലാത്ത പെൺകുട്ടിക്ക്​ ഹൃദ്​രോഗമുണ്ട്​. 

Advertisements

മത്സ്യത്തൊഴിലാളിയായ പിതാവിന്റെ ആകസ്മിക വിയോഗത്തിന്റെ വേദനയിലായിരുന്ന കുട്ടിയെസ്വയം പര്യാപ്തയാക്കുന്നതിനാണ് ഭിന്നശേഷിക്കാരെ പരിചരിക്കുന്ന അഭയകേന്ദ്രത്തിലാക്കിയത്. കാഴ്ചയില്ലാത്ത കുട്ടിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിക്ക് കുത്തിപ്പിടിച്ച് പടികളിലൂടെ വലിച്ചു താഴെ ഇട്ടതായും, കൈകാലുകൾ ബന്ധിച്ച് കട്ടിലിൽ കമിഴ്ത്തി ഇട്ടതായും കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദ്ദിച്ചതിനെതിരെ അമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്​റ്റേഷനിൽ നൽകിയതോടെയാണ്​ കേസെടുത്ത്​ കോടതിക്ക്​ കൈമാറിയത്​.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടിക്ക് മാനസ്സികവും ശാരീരികവുമായ കൊടിയ പീഡനമാണ് അഭയകേന്ദ്രത്തിൽ അനുഭവിക്കേണ്ടിവന്നതെന്ന് അമ്മ പൊലീസിൽ പരാതിനൽകിയിരുന്നു.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടന്ന അതിക്രമത്തിനെതിരെയും സ്ഥാപനത്തെപ്പറ്റിയും സമഗ്ര അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ സാമൂഹികനീതി വകുപ്പിനും ജില്ലകലക്ടർക്കും മനുഷ്യാവകാശ കമീഷനും സാമൂഹ്യപ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിട്ടുണ്ട്​.

Hot Topics

Related Articles