കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ  ആലിപ്പുഴ, കണ്ടൻകാവ്, അപ്പച്ചിപടി, മരോട്ടിപുഴ,മൂലേപീടിക എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.  ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ പാട്ടുപാറ  ട്രാൻസ്ഫോർമർ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00  മുതൽ വൈകിട്ട് 05:30 വരെ    വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കച്ചൻപടി, പ്ലാസിഡ്, ആറ്റുവാക്കേരി, രക്ഷാ ഭവൻ, കാണിക്ക മണ്ഡപം, ഇല്ലത്ത്പടി, വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ, അൽഫോൻസാ കോൺവെന്റ്, തൊമ്മച്ചൻമുക്ക്, , നിർമ്മൽ ജ്യോതി ഹോസ്റ്റൽ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ,  വർക്ക്‌ നടക്കുന്നതിനാൽ   തീക്കോയി ടി ഫാക്ടറി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ  09:00 മുതൽ 05:00 വരെ വൈദ്യുതി  മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മണ്ഡപത്തിൽപാറ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്  നടക്കുന്നതിനാൽ പൂഞ്ഞാർ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ 12:00 മണി വരെയും പത്താം മൈൽ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെയും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേകബ് ബേക്കേഴ്സ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  മരുതുംപാറ, കളപ്പുരപ്പാറ, ചേലക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ പോസ്റ്റുകൾ മാറുന്നതിനാൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.  പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറുതലമറ്റം , പറുതലമറ്റം കുരിശുപള്ളി, ചേന്നംപള്ളി, കന്നുവെട്ടി, കോയിത്താനം ടവർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കല്ലുകാട് , കല്ലുകാട് കുരിശടി, ആർ.ബി  ലാബ്, ആർ.ബി  ജംഗ്ഷൻ, കൈതമറ്റം, സെമിനാരി ആനത്താനം ടവർ,  ആനത്താനം മിൽ , എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ  5:30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങും.

Hot Topics

Related Articles