ഫോട്ടോ : സാഹിതി സഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം.പി. പോള്‍ പുരസ്‌കാരം പ്രസിഡന്‍റ് ഡോ. കുര്യാസ് കുമ്പളക്കുഴി, ആഷാ മോനോന് സമ്മാനിക്കുന്നു
കോട്ടയം: സാഹിതി സഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം.പി. പോള്‍ പുരസ്‌കാരം ആഷാ മോനോന് സമ്മാനിച്ചു. ഇന്നലെ കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിതീസഖ്യം പ്രസിഡന്‍റ് ഡോ. കുര്യാസ് കുമ്പളക്കുഴി പുരസകാരം സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, കെ.ബി. പ്രസന്നകുമാര്‍, ഡോ. തോമസ് സക്‌റിയ, ജെന്നി ആന്‍ഡ്രൂസ്, ഡോ. ജോസ് കെ. മാനുവല്‍, പ്രഫ. മെല്‍ബി ജേക്കബ്
സാഹിതി സഖ്യം സെക്രട്ടറി പി. രാധാകൃഷ്ണകുറുപ്പ്, വൈസ്പ്രസിഡന്‍റ് ജോയി നാലുന്നാക്കല്‍, ട്രഷറര്‍ ഗോപന്‍ പാലക്കോട് എന്നിവര്‍ പ്രസംഗിച്ചു. ആഷാമേനോന്‍ രചിച്ച ശമപൊരുള്‍ എന്ന ഗ്രന്ഥം കെ.ആര്‍. മീര പ്രകാശനം ചെയ്തു. ഡോ. ജോജി മാടപ്പാട്ട് പുസ്തകം ഏറ്റുവാങ്ങി. വി. ഗീത പുസ്തകം പരിചയപ്പെടുത്തി.


