ആലപ്പുഴ : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതി പോലീസ് പിടിയിൽ. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ 2024 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്ന പോക്സോ കേസിലെ രണ്ടാം പ്രതി കോടംതുരുത്ത് പഞ്ചായത്ത് 2 ആം വാർഡിൽ എഴുപുന്ന സൗത്ത് പി ഒ യിൽ കൊറ്റത്ത് കോളനിയിൽ സുമേഷ് ഭാര്യ നിഷയാണ് കുത്തിയതോട് പോലീസിന്റെ പിടിയിൽ ആയത്. നീഷ ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒരുവർഷകാലമായി ഒളിവിൽ കഴിയുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കുത്തിയതോട്, പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഉഷ സി പി ഒ മാരായ വിജേഷ്, അമൽരാജ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ എറണാകുളം എലൂർ ഭാഗത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിഷ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴയിൽ പോക്സോ കേസിൽ ജാമ്യത്തിലിങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ


