കോട്ടയം: ഫുട്ബോൾ ലോകകപ്പിന്റെ ആവേശം അഭിഭാഷക സമൂഹത്തിനിടയിലും പടർത്തിയ സ്പോർട്സ് ബാർ, കോട്ടയം സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം വിജയകരമായി സമാപിച്ചു.
നൂറുകണക്കിന് പ്രവചനങ്ങളാണ് മത്സരത്തിന് ലഭിച്ചത്. കൃത്യമായ പരിശോധനയ്ക്കും പോയിന്റ് വിലയിരുത്തലിനും ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.
ലോകകപ്പിലെ അപ്രതീക്ഷിത ഫലങ്ങളും അവസാന നിമിഷ ട്വിസ്റ്റുകളും പ്രവചനങ്ങളെ പലപ്പോഴും മറിച്ചിട്ടെങ്കിലും, മത്സരഫലങ്ങൾ മാത്രമല്ല, ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ഏറ്റവും കൃത്യമായി പ്രവചിച്ചവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.









നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം സമ്മാനം: അഡ്വ. പ്രതീഷ് ബാബു
രണ്ടാം സമ്മാനം: അഡ്വ. ജിതിൻ ജോർജ്
മൂന്നാം സമ്മാനം: അഡ്വ. ജിക്കു ജോർജ്
നാലാം സ്ഥാനക്കാർ:
അഡ്വ. അഖിൽ, അഡ്വ. ധനുഷ്, അഡ്വ. കെവിൻ അലക്സ്
ബോണസ് പോയിന്റിലൂടെ നാലാം സ്ഥാനത്ത്:
അഡ്വ. ലിജി എൽസ ജോൺ, അഡ്വ. സേതു എസ്. കൃഷ്ണ
മത്സരത്തിന് ലഭിച്ച വൻ പ്രതികരണം കാരണം ഫലപ്രഖ്യാപനം അല്പം വൈകിയതിൽ സംഘാടകർ ഖേദം രേഖപ്പെടുത്തി.
ഒരു ടീമിനോട് വികാരപരമായ ബന്ധമുണ്ടാകാം പക്ഷേ മികച്ച കളിയോടുള്ള സ്‌നേഹം കാത്തു സൂക്ഷിക്കാൻ പഠിക്കുക എന്നതായിരുന്നു മൽസര സന്ദേശം.
ഫുട്ബോൾ പ്രവചനം വിവേകത്തിന്റെയും കൃത്യമായ വിലയിരുത്തലിന്റെയും ഫലമാണ്. ലോകകപ്പ് വീണ്ടും തെളിയിച്ചത് ഫുട്ബോളിന്റെ സൗന്ദര്യം അതിന്റെ അപ്രതീക്ഷിതത്വമാണെന്നതാണ് – എന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുത്ത ഓരോരുത്തരെയും അഭിനന്ദിച്ച സംഘാടകർ, വിജയികൾക്ക് സമ്മാനം ലഭിച്ചെങ്കിലും ഈ ലോകകപ്പ് ആവേശം പങ്കിട്ട എല്ലാവരും കായികസ്പിരിറ്റിന്റെ യഥാർത്ഥ വിജയികളാണെന്നും അഭിപ്രായപ്പെട്ടു.
സ്പോൺസർമാരായ അഡ്വ. ബോബി ജോൺ, അഡ്വ. നിസ്സാർ മുഹമ്മദ്, അഡ്വ സി സി വർഗീസ്, എന്നിവരും ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ആനി സി കുരുവിള, വൈസ് പ്രസിഡൻ്റ് അഡ്വ ലിനി തോമസ്,
അഡ്വ എൻ ശങ്കർ റാം, അഡ്വ. ഇസ്മയിൽ , അഡ്വ. രാജു ഏബ്രഹാം, അഡ്വ. കെ ഉബൈദത്ത്, അഡ്വ. ജിതേഷ് ബാബു
എന്നിവർ വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തി.


