തിരുവന്തപുരം : സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ടെന്നും ആഭ്യന്തരമന്ത്രി.
നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഡാര്‍ക് വെബിന്റെ മറവിലിരുന്ന് കച്ചവടം നടത്തുന്ന ഡിജിറ്റല്‍ അടയാളങ്ങള്‍ പിന്തുടരാന്‍ സൈബര്‍ സെല്ലിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഡി ജെ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗം നിര്‍ത്തണം. ആ പാര്‍ട്ടികളുടെ ഉദ്ദേശം മയക്കുമരുന്ന് വിതരണമോ ഉപയോഗമോ അല്ലെന്ന് തിരിച്ചറിയണം. അല്ലെങ്കില്‍ അവിടെയും നിയമത്തിന്റെ കരങ്ങള്‍ പിന്തുടരും.
ഇന്നോടു കൂടി ലഹരിക്കച്ചവടം അവസാനിപ്പിക്കുന്നതാണ് ലഹരി വില്‍പ്പനക്കാര്‍ക്ക് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് കേന്ദ്രങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ട്. അത് തടയുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഓപ്പറേഷന്‍ തുഫാന്‍ ജനങ്ങളുടെ പദ്ധതിയാണ്. അധ്യാപകര്‍ക്ക് വേണ്ടി, വിദ്യര്‍ഥികള്‍ക്കുവേണ്ടി പുതിയ തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, എം ലിജു, സി പി ജോണ്‍, ശശി തരൂര്‍ എം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐജി പുട്ടവിമലാദിത്യാണ് തുഫാന്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.


