നീറ്റ് പരീക്ഷ വിഷയത്തിൽ സമരം ചെയ്ത രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കാനും നിർദേശം ഉണ്ട്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസ് നേതാക്കൾക്കെതിരെയും നടന്ന കയ്യേറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും രാജ്യ വ്യാപകമായ പ്രതിഷേധം ആണ് കോൺഗ്രസ് നടത്തിയത്.
Advertisements


