അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ ദേശീയ ജനറൽ കൗൺസിൽ ആലപ്പുഴയിൽ

ആലപ്പുഴ: അഖിലേന്ത്യ കർഷകതൊഴിലാളി യൂനിയൻ (എ.ഐ.എ.ഡബ്ല്യു.യു) ദേശീയ ജനറൽകൗൺസിൽയോഗവും സെമിനാറും ഈമാസം 24 മുതൽ 26വരെ ആലപ്പുഴയിൽനടക്കും. വെള്ളിയാഴ്ച വൈകീട്ട്​ നാലിന്​ മ​ങ്കൊമ്പ്​ പി. കൃഷ്ണപിള്ള സ്മാരക കൺവെൻഷൻ സെന്‍ററിൽ ‘‘ഇന്ത്യൻ സാഹചര്യവും കർഷകതൊഴിലാളികളും’’ എന്ന വിഷയത്തിൽ നടക്കുന്ന ​സെമിനാർ പ്രസിഡന്‍റ്​ എ. വിജയരാഘവൻ ഉദ്​ഘാടനം ചെയ്യും. ആർ.നാസർ അധ്യക്ഷത വഹിക്കും. 

Advertisements

ശനിയാഴ്ച ആലപ്പുഴ പഗോഡ റിസോർട്ടിലാണ്​ കൗൺസിൽയോഗം. യൂനിയൻ ജനറൽ സെക്രട്ടറി ബി.വെങ്കിട്​ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ, വിലക്കയറ്റം, പൊതുവിതരണ ശൃംഖല തകർക്കൽ, തൊഴിലുപ്പ് പദ്ധതി ഇല്ലായ്മചെയ്യൽ എന്നിവയിൽ ചർച്ചയുണ്ടാകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26ന് പ്രതിനിധികൾക്കായി ഹൗസ് ബോട്ട് സവാരിയുമുണ്ടാകും. 17 സംസ്ഥാനങ്ങളിൽനിന്നായി 140 പ്രതിനിധികൾ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ആർ.നാസർ,​ കെ.എസ്​.കെ.ടി.യു ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, വൈസ്​ പ്രസിഡന്‍റ്​ എം.ഡി. കുഞ്ഞച്ചൻ, കൺവീനർ എം. സത്യപാലൻ എന്നിവർ പ​​​​​ങ്കെടുത്തു.

Hot Topics

Related Articles