പക്ഷിപ്പനി മൂലം കടക്കെണിയിലായ താറാവ് കർഷകർക്ക് സഹായം നൽകണം ; സമരം സംഘടിപ്പിക്കണമെന്ന് ഐക്യതാറാവ് കർഷക സംഘം 

ആലപ്പുഴ: പക്ഷിപ്പനി മൂലം കടക്കെണിയിലായ താറാവു കർഷകർക്ക്​ നഷ്ടപരിഹാരം എത്രയുംവേഗം സർക്കാർ നൽകിയില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന്​ ഐക്യതാറാവ്​ കർഷകസംഘം. 2014ൽ ആദ്യമായി പക്ഷിപ്പനി ഉണ്ടായപ്പോൾ നിശ്ചയിച്ച പ്രകാരമുള്ള തുകയാണ്​ ഇപ്പോഴും നൽകുന്നത്​. രണ്ടുമാസം പ്രായമായ താറാവുകൾക്ക്​ 200 രൂപയും അതിന്​ താഴെയുള്ളതിന്​ 100രൂപയുമാണ്​ നഷ്ടപരിഹാരമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്​. കഴിഞ്ഞവർഷം 77896 താറാവുകൾ നഷ്ടമായ കർഷകർക്ക്​ എട്ടുമാസം കഴിഞ്ഞിട്ടും തുക നൽകിയിട്ടില്ല. ബാങ്ക്​ വായ്പ കിട്ടാത്ത സാഹചര്യത്തിൽ പണം പലിശക്ക്​ കടംവാങ്ങിയാണ്​ താറാവുകൃഷി നടത്തുന്നത്​. മാർക്കറ്റിൽ താറാവ്​ ഒന്നിന്​ 750രൂപയാണ്​ വില. അത്​ കണക്കാക്കിയാൽ നഷ്​ടപരിഹാരമായി കിട്ടുന്ന തുക തുച്ഛമാണ്​. പക്ഷിപ്പനി മൂലം രണ്ട്​ മാസത്തിന്​ മുകളിൽ 24296ഉം അതിന്​ താഴെ 18153 ഉം താറാവുകളാണ്​ ചത്തുപോയത്​. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ അഡ്വ. ബി. രാജശേഖരൻ, സെക്രട്ടറി കെ. ശാമുവേൽ, ജോസഫ്​ ചെറിയാൻ, രാമചന്ദ്രൻ എന്നിവർ പ​​ങ്കെടുത്തു.

Advertisements

Hot Topics

Related Articles