പുതുതായി സ്കൂളുകളിൽ പ്രവേശിക്കുന്ന കുരുന്നുകൾക്ക് വി.പി.എസ് ലേക്‌ഷോറിന്‍റെ സ്നേഹ സമ്മാനം

ഫോട്ടോ : പഠനോപകരണ വിതരണ ചടങ്ങിൽ കുരുന്നുകൾക്കൊപ്പം (ഇടത്തുനിന്ന്) വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഒ ജയേഷ് വി. നായർ, കൊച്ചി കോർപറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, വി.പി.എസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള, മരട് നഗരസസഭ അധ്യക്ഷ അജിത നന്ദകുമാർ, വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ എന്നിവർ

Advertisements

കൊച്ചി: ഈ വർഷം പുതുതായി വിദ്യാലയങ്ങളിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ മക്കൾക്ക് സ്നേഹ സമ്മാനവുമായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി. ഫസ്റ്റ് സ്റ്റെപ്പ് എന്ന പേരിൽ ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണ ചടങ്ങ് കൊച്ചി കോർപറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിലൂടെ ലേക്‌ഷോര്‍ പങ്കുവെക്കുന്നത് തങ്ങളുടെ ജീവനക്കാരോടുള്ള സ്നേഹവും കരുതലുമാണെന്ന് മേയർ പറഞ്ഞു. സമൂഹത്തിന് നന്മചെയ്യാനും കരുതലേകാനുമുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുകയെന്നത് അതിപ്രധാനമാണ്. എല്ലാവരെയും ചേർത്തുപിടിക്കുന്ന മാനേജ്മെന്‍റ് സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. 150 ഓളം കുട്ടികൾക്കാണ് ആശുപത്രിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകിയത്. മരട് നഗരസഭ അധ്യക്ഷ അജിത നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ഓരോ കുട്ടികളിലുമുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച് അവരെ വിജയത്തിലേക്ക് നയിക്കാനാകണമെന്ന് അവർ പറഞ്ഞു.
വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. നമ്മുടെ കുട്ടികളെ ചേർത്തുനിർത്താനാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.ഇ.ഓ ജയേഷ് വി.നായർ, ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles