കോട്ടയം : കോട്ടയം വാകത്താനം പള്ളിക്കടവിൽ പാടശേഖരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം. വാകത്താനം പള്ളിക്കടവിലെ പാടശേഖരത്തിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. പാടശേഖരത്തിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം വാകത്താനം പോലീസിൽ അറിയിച്ചത്. പോലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കരക്കെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്.
Advertisements


