ജാഗ്രത വാർത്ത തുണയായി  !  കോട്ടയം മൂലവട്ടത്തെ അപകട ഭീഷണിയായ റെയിൽവേ മേൽപ്പാലത്തിന് പരിഹാരമാകുന്നു : ദ്രുതഗതിയിലുള്ള നടപടി ജാഗ്രത ന്യൂസ് നൽകിയ വാർത്തയ്ക്ക് പിന്നാലെ

കോട്ടയം : കോട്ടയം മൂലവട്ടത്തെ അപകട ഭീഷണിയായ റെയിൽവേ മേൽപ്പാലത്തിന് പരിഹാരമാകുന്നു. വിഷയത്തിന് പരിഹാരമുണ്ടായത് ജാഗ്രത ന്യൂസ് ഇടപെടലിൻ്റെ ഭാഗമായി . പാലത്തിൻറെ അപകടനില ചൂണ്ടിക്കാട്ടി ജാഗ്രത ന്യൂസ് നൽകിയ വാർത്തയ്ക്ക് പിന്നാലെ വിഷയത്തിന് പരിഹാരവുമായി അധികൃതർ രംഗത്തെത്തുകയായിരുന്നു. മേൽപ്പാലത്തിൽ ജോയിന്റുകൾക്കിടയിലെ ഇരുമ്പ് പട്ട ഉയർന്നുനിൽക്കുന്നത് അപകട ഭീഷണിയായിരുന്നു. ഈ ഘട്ടത്തിലാണ് വിഷയം ചൂണ്ടിക്കാട്ടി ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയത്. ജാഗ്രത വാർത്ത വൈറലായതോടെ വിഷയത്തിന് ഉടനടി പരിഹാരം കാണുവാൻ അധികൃതർ നിർബന്ധരാവുകയായിരുന്നു. സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ വിഷയം വിലയിരുത്തി. ഉടൻ പരിഹാരം ഉണ്ടാകും എന്നും ഇവർ അറിയിച്ചു. 

Advertisements

മണിപ്പുഴ ഭാഗത്ത് നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള   അപകടകെണിക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഉയർന്നുനിൽക്കുന്ന ഇരുമ്പ് പട്ടയിൽ അപ്രതീക്ഷിതമായി കയറുന്ന ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകും.വാഹനങ്ങളുടെ ടയറിന് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട്.ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. പാലത്തിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുന്നതിനാൽ കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിക്കുമ്പോൾ ഗട്ടറുകളിൽ  വീണ് ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. ഈ വിഷയങ്ങൾക്കാണ് ഇപ്പോൾ ജാഗ്രത വാർത്ത തുണയായത്.

Hot Topics

Related Articles