കോട്ടയം : കോട്ടയം മൂലവട്ടത്ത് വാർത്ത ചെയ്യാൻ ജാഗ്രത ടീം എത്തിയത് പ്രദേശവാസികൾക്ക് അനുഗ്രഹമായി. അപകട ഭീഷണിയായ റെയിൽവേ മേൽപ്പാലത്തിന് പരിഹാരമായത് ദ്രുതഗതിയിൽ. പാലത്തിലെ ജോയിന്റുകൾക്കിടയിലുള്ള അപകടനിലയിൽ നിന്ന ഇരുമ്പ് പട്ട പൊതുമരാമത്ത് വകുപ്പ് മുറിച്ച് മാറ്റി. ഇതോടെയാണ് വിഷയത്തിന് പരിഹാരം ആയത്. എന്നാൽ പ്രശ്നത്തിന് പരിഹാരമുണ്ടായത് ജാഗ്രത ന്യൂസ് കൃത്യമായ ഇടപെടലിൻ്റെ ഭാഗമായി . ഏകദേശം രണ്ടു മണിക്കൂറിന് മേലെയാണ് ജാഗ്രത ടീം വിഷയത്തിന് പരിഹാരം കാണുന്നതിനായി പ്രദേശത്ത് നിലയുറപ്പിച്ചത്. പാലത്തിൻറെ അപകടനില ചൂണ്ടിക്കാട്ടി ജാഗ്രത ന്യൂസ് നൽകിയ വാർത്തയ്ക്ക് പിന്നാലെ വിഷയത്തിന് പരിഹാരവുമായി അധികൃതർ രംഗത്ത് എത്തിയിരുന്നു. എന്നാൽ വിഷയത്തിന് പരിഹാരമുണ്ടാകുന്നത് വരെ ജാഗ്രത ടീം പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ അപകട നിലയിലായിരുന്ന ഇരുമ്പ് പട്ട ദ്രുതഗതിയിൽ മുറിച്ചു മാറ്റുകയായിരുന്നു.
മേൽപ്പാലത്തിൽ ജോയിന്റുകൾക്കിടയിലെ ഇരുമ്പ് പട്ട ഉയർന്നുനിൽക്കുന്നത് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വിഷയം ചൂണ്ടിക്കാട്ടി ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയത്. ജാഗ്രത വാർത്ത വൈറലായതോടെ വിഷയത്തിന് ഉടനടി പരിഹാരം കാണുവാൻ അധികൃതർ നിർബന്ധരാവുകയായിരുന്നു. സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ വിഷയം വിലയിരുത്തി. ഉടൻ പരിഹാരം ഉണ്ടാകും എന്നും ഇവർ അറിയിച്ചു.എന്നാൽ വാർത്ത ചെയ്യാൻ എത്തിയ ജാഗ്രത സംഘം സ്ഥലത്ത് തുടർന്നതോടെ പൊതുമരാമത്ത് അധികൃതർ വേഗത്തിൽ വിഷയത്തിന് പരിഹാരം കാണുവാൻ നിർബന്ധിതരാവുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് എ ഇ കിരൺ ലാലിൻറെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ ടാറിംഗ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതിൻറെ ടെൻഡർ നടപടികൾ ആരംഭിച്ചതായും അധികൃതർ ജാഗ്രത ന്യൂസിനോട് പറഞ്ഞു. മണിപ്പുഴ ഭാഗത്ത് നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള അപകടകെണിക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഉയർന്നുനിൽക്കുന്ന ഇരുമ്പ് പട്ടയിൽ അപ്രതീക്ഷിതമായി കയറുന്ന ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകും.വാഹനങ്ങളുടെ ടയറിന് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട്.ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. പാലത്തിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുന്നതിനാൽ കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിക്കുമ്പോൾ ഗട്ടറുകളിൽ വീണ് ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. ഈ വിഷയങ്ങൾക്കാണ് ഇപ്പോൾ ജാഗ്രത വാർത്തയിലൂടെ പരിഹാരമായത്.