തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാമത് വാർഷിക പൊതുയോഗം ഉല്ലല ശ്രീനിവാസൻ സ്മാരക എൽപി സ്കൂളിൽ വച്ച് നടന്നു

കോട്ടയം : തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 4-ാം മത് വാർഷിക പൊതുയോഗം ഉല്ലല ശ്രീനിവാസൻ സ്മാരക എൽപി സ്കൂളിൽ വച്ച് നടത്തി. കൊതവറ കോളേജ് പ്രൊഫ.ശ്രീമതി.പാർവ്വതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ അവാർഡ് വിതരണം തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഭൈമി വിജയൻ നിർവ്വഹിച്ചു.സൊസൈറ്റി പ്രസിഡൻറ് ശ്രീ. ബൈജൂ ടി .ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീ. ദീപേഷ് എ.എസ് സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ.വിനോദ് കെ.യു കണക്കവതരിപ്പിച്ചു.ജോ. സെക്രട്ടറി ശ്രീമതി.സന്ധ്യ കെ.എസ് നന്ദി രേഖപ്പെടുത്തി. തലയാഴം പഞ്ചായത്ത് പരിധിയിലെ 175 സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റി 150 കുടുംബങ്ങളിലായി പതിനഞ്ച് ലക്ഷം രൂപ ചികിത്സാ സഹായവും, പഠന സഹായവും നൽകാൻ സാധിച്ചു. വരും വർഷങ്ങളിൽ കുട്ടികൾക്കിടയിൽ നീന്തൽ പരിശീലനവും, കായികപരിശീലനവും നൽകുന്നതിനും തീരുമാനിച്ചു.

Advertisements

Hot Topics

Related Articles