ദിശ തെറ്റി നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു: കാരിക്കോട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് പരിക്ക് 

പെരുവ: ദിശ തെറ്റി നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഗുരുതര പരിക്കേറ്റ കാരിക്കോട് പറയകണ്ടത്തിൽ ജോബി (24) നെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ എട്ടോടെ കീഴൂർ കാഞ്ഞിരവളവിന് സമീപമാണ് അപകടം. ഇൻഫോപാർക്കിലെ ജോലിക്കാരനായ ജോബിൻ സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകുന്ന വഴി തലയോലപ്പറമ്പ് ഭാഗത്ത് നിന്നും നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. ഓടിക്കുടിയ നാട്ടുകർ ജോബിനെ കാരിത്താസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles