കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ക്രിസ്തുരാജ് ,ചപ്പാത്ത്, കണ്ടൻചിറ, കാമറ്റം, നടുക്കുടി, എന്നീ ട്രാൻസ് ഫോർമറിൻ്റെ  ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ചേനപ്പാടി, മുട്ടേൽ, നെല്ലിപ്പള്ളി, കുടയംപടി നമ്പർ.1,കുടയംപടി നമ്പർ.2, കുടമാളൂർ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9:00  മുതൽ വൈകിട്ട് 5.00  വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാംപറമ്പ്,മാലിക്കായൽ, വലിയമടക്കുഴി, അകത്തേക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട്  5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ പെരുനിലം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles