കൊച്ചി : ഗായകൻ ഹരിശ്രീ ജയരാജ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ കുടുംബശ്രീ ട്രാവല്‍സ് സിനിമയിലെ തപ്പും തകിലടി എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയില്‍ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Advertisements